Tuesday, 21 February 2012

ഇതാണ് കണക്കിന്റെ രൂപങ്ങള്‍












ശകുന്തള ദേവി

ശകുന്തള ദേവി


ഭാരതത്തിൽ ജനിച്ച ഗണിതശാസ്ത്രപ്രതിഭയായ വനിതയാണ് ശകുന്തളാ ദേവി (ജനനം: 1939 നവംബർ 4, ബാംഗ്ലൂർ, ഇന്ത്യ). നാനാക്ക് ചന്ദ് ഝേഡിയുടെയും ദേവകിയുടെയും മകളായി ശകുന്തളാ ദേവി ജനിച്ചു.

ഉള്ളടക്കം

ജീവിത രേഖ

ശകുന്തളാ ദേവിയുടെ പിതാവായ നാനാക്ക് ചന്ദ് ഒരു സർക്കസ് കായികതാരമായിരുന്നു. ട്രപ്പീസ്, വലിച്ചുമുറുക്കിയ കയറിനുമുകളിലൂടെയുള്ള നടത്തം, പീരങ്കിയിൽ മനുഷ്യ ഉണ്ടയാവുക, തുടങ്ങിയവയായിരുന്നു നാനാക്ക് ചന്ദ് പ്രദർശിപ്പിച്ചിരുന്നത്. പിതാവിനൊപ്പം ചീട്ടിലെ മാന്ത്രികവിദ്യകൾ പ്രദർശിപ്പിച്ച ശകുന്തളാദേവിയുടെ ഗണിതശാസ്ത്രപാടവം 3-ആം വയസ്സിൽ തന്നെ പ്രകടമായി. ഒരു വിദ്യാലയത്തിലും പോയി അക്കാദമികമായ യോഗ്യതകൾ കൈവരിയ്ക്കാതെ തന്നെ ജ്യോതിശാസ്ത്രത്തെയും സംഖ്യകളെയും മെരുക്കിയെടുത്ത ഗണിതശാസ്ത്രത്തിലെ അദ്ഭുതവനിതയായ ശകുന്തളാദേവി ആറാം വയസ്സിൽ മൈസൂർ സർ‌വ്വകലാശാലയിൽ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടൽ കഴിവും ഓർമ്മശക്തിയും പ്രദർ‌ശിപ്പിച്ചു. എട്ടാം വയസ്സിൽ തമിഴ്‌നാട്ടിലെ അണ്ണാമല സർ‌വ്വകലാശാലയിലും ഇത് ആവർത്തിച്ചു.
ട്രൂമാൻ ഹെന്രി സാഫ്ഫോര്ഡിണ്ടേതു പോലെ കുട്ടിക്കാലത്തു മാത്രം കാണപ്പെട്ട ഒരു കഴിവായിരുന്നില്ല ശകുന്തളാദേവിയ്ക്ക് കണക്കുകൂട്ടലിലുണ്ടായിരുന്ന കഴിവ്. 1977-ൽ ഒരു 201 അക്ക സംഖ്യയുടെ 23-ം വർഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി.

ഇമ്പീരിയൽ കോളേജിലെ അത്ഭുതം

ഗണിതശാസ്ത്ര വിശാരദന്മാരും പത്രക്കാരും വിദ്യാര്ഥികളുമടങ്ങിയ ഒരു സംഘം 1980 ജൂൺ 13 നു ലണ്ടനിലെ ഇമ്പീരിയൽ കോളേജിൽ ഒത്തുകൂടി. ശകുന്തളാ ദേവിയും സന്നിഹിതയായിട്ടുണ്ട്. അവിടുത്തെ കമ്പ്യൂട്ടർ രണ്ടു പതിമൂന്നക്ക സംഖ്യകൾ നിര്ദ്ദേശിച്ചു. 7,686,369,774,870, 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്തുകയായിരുന്നു ശകുന്തളാ ദേവിയുടെ കർത്തവ്യം. വെറും ഇരുപത്തിയെട്ടു സെക്കന്റുകൾ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തിലേയ്ക്ക് അവർ എത്തി. 1995 ലെ ഗിന്നസ് ബുക്കിൽ 26-ആം പേജിൽ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.

പുസ്തകങ്ങൾ

  • Puzzles to Puzzle You
  • More Puzzles to Puzzle You
  • Book of Numbers
  • Figuring: The Joy of Numbers
  • In the Wonderland of Numbers
  • Mathability: Awaken the Math Genius in Your Child[1]
  • Astrology for You[2]
  • In the Wonderland of Numbers

ശ്രീനിവാസ രാമാനുജൻ

ശ്രീനിവാസ രാമാനുജൻ

രാമാനുജൻ (വിവക്ഷകൾ)
ശ്രീനിവാസ രാമാനുജൻ

ശ്രീനിവാസ രാമാനുജൻ (1887-1920)
ജനനം 1887 ഡിസംബർ 22
ഈറോഡ്, തമിഴ്‌നാട്, ഇന്ത്യ
മരണം 1920 ഏപ്രിൽ 26
ചെറ്റ്പെട്ട്, (ചെന്നെ), തമിഴ്‌നാട്, ഇന്ത്യ
താമസം Flag of India.svg ഇന്ത്യ, Flag of the United Kingdom.svg യു. കെ.
ദേശീയത Flag of India.svg ഇന്ത്യക്കാരൻ
മേഖലകൾ ഗണിതശാസ്ത്രജ്ഞൻ
ബിരുദം കേംബ്രിഡ്ജ് സർവകലാശാല
ഡോക്ടറേറ്റിനുള്ള ഉപദേശകൻ ജി.എച്ച്. ഹാർഡി, ജെ.ഇ. ലിറ്റിൽവുഡ്
പ്രശസ്തി ലൻഡൗ-രാമാനുജൻ സ്ഥിരാങ്കം
രാമാനുജൻ-സോൾഡ്നർ സ്ഥിരാങ്കം
രാമാനുജൻ തീറ്റ ഫലനം
റോജേഴ്സ്-രാമാനുജൻ അനന്യത
രാമാനുജൻ അഭാജ്യം
മോക്ക് തീറ്റ ഫലനങ്ങൾ
രാമാനുജന്റെ തുകകാണൽ
മതം ഹിന്ദു
ആധുനികഭാരതത്തിലെ ഏറ്റവും മിടുക്കനായ ഗണിതപ്രതിഭയെന്ന് വിലയിരുത്തപ്പെടുന്ന ഗണിതജ്ഞനാണ് ശ്രീനിവാസ രാമാനുജൻ അയ്യങ്കാർ എന്ന ശ്രീനിവാസ രാമാനുജൻ (തമിഴ്: ஸ்ரீனிவாஸ ராமானுஜன் ஐயங்கார்) (1887 ഡിസംബർ 221920 ഏപ്രിൽ 26). ശുദ്ധഗണിതത്തിൽ കാര്യമായ വിദഗ്ദ്ധശിക്ഷണം ലഭിക്കാതിരുന്നിട്ടും സ്വപ്രയത്നത്തിലൂടെ ഗണിത വിശകലനം, സംഖ്യാസിദ്ധാന്തം, അനന്തശ്രേണി, തുടർച്ചാഭിന്നകങ്ങൾ തുടങ്ങിയ ഗണിതശാസ്ത്രമേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകി. രാമാനുജന്റെ ഗുരുവായിരുന്ന ഇംഗ്ലീഷ് ഗണിതജ്ഞൻ ജി.എച്ച്. ഹാർഡിയുടെ അഭിപ്രായത്തിൽ ഗോസ്, ഓയിലർ, കോച്ചി, ന്യൂട്ടൺ, ആർക്കിമിഡീസ് തുടങ്ങിയ വിശ്രുതഗണിതജ്ഞരുടെ നിരയിലുൾപ്പെടുത്താവുന്ന പ്രതിഭയായിരുന്നു അദ്ദേഹം.[1]

ഉള്ളടക്കം

 [മറയ്ക്കുക

[തിരുത്തുക] ജീവിതം

തമിഴ്‌നാട്ടിൽ ഈറോഡിലെ ദരിദ്ര ബ്രാഹ്മണ കുടുംബത്തിൽ 1887 ഡിസംബർ 22-ന്‌ ശ്രീനിവാസ രാമാനുജൻ ജനിച്ചു. അച്ഛൻ ശ്രീനിവാസ അയ്യങ്കാർ തുണിക്കടയിൽ കണക്കെഴുത്തുകാരനായിരുന്നു. അമ്മ കോമളത്തമ്മാൾ. രാമാനുജനു താഴെ അഞ്ചു മക്കൾകൂടിയുണ്ടായിരുന്നു.

[തിരുത്തുക] പഠനം

സ്‌കൂളിൽ വെച്ചേ ഗണിതമായിരുന്നു രാമാനുജന്റെ പ്രിയവിഷയം. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതിരുന്നിട്ടും പ്രതിഭ മാത്രം കൈമുതലാക്കി ഗണിതപഠനം തുടർന്നു. സ്‌കോളർഷിപ്പിന്റെ സഹായത്തോടെ അദ്ദേഹം 1904-ൽ കുംഭകോണം ഗവൺമെന്റ്‌ കോളേജിൽ ചേർന്നു. ഗണിതത്തിൽ മാത്രമായിരുന്നു രാമാനുജന്റെ ശ്രദ്ധ. മറ്റു വിഷയങ്ങളിലെല്ലാം തോറ്റതിനാൽ സ്‌കോളർഷിപ്പ്‌ നഷ്‌ടമായി.
1906-ൽ മദ്രാസ്‌ പച്ചയ്യപ്പാസ്‌ കോളേജിൽ ചേർന്നെങ്കിലും, അവിടെയും കണക്കൊഴികെ മറ്റ്‌ വിഷയങ്ങളിൽ തോൽക്കുകയും മദ്രാസ്‌ സർവകലാശാലയിൽ ചേരുകയെന്ന അദ്ദേഹത്തിന്റെ സ്വപ്‌നം പൊലിഞ്ഞു.

[തിരുത്തുക] വിവാഹം

കുംബകോണത്തെ സാരംഗപാണി സ്‌റ്റ്രീറ്റിലെ രാമാനുജന്റെ വീട്
1909 ജുലൈ‌ 14-നായിരുന്നു രാമാനുജന്റെ വിവാഹം. ഭാര്യ ജാനകിക്ക്‌ അന്ന്‌ പത്തു വയസ്സായിരുന്നു. വിവാഹത്തോടെ ജോലി കിട്ടാതെ നിവൃത്തിയില്ല എന്ന സ്ഥിതി വന്നു.

[തിരുത്തുക] ഗണിതത്തിലെ സ്വപ്രയത്നം

ഗണിതശാസ്‌ത്രത്തിലെ 6000 സങ്കീർണ്ണപ്രശ്‌നങ്ങൾ അടങ്ങിയ, [ജി.എസ്‌. കാർ]] രചിച്ച, സിനോപ്‌സിസ്‌ ഓഫ്‌ എലിമെന്ററി റിസൾട്ട്‌സ്‌ ഇൻ പ്യുവർ മാത്തമാറ്റിക്‌സ്‌ എന്ന ഗ്രന്ഥം സ്‌കൂൾ പഠനകാലത്തു തന്ന രാമാനുജന്റെ പക്കലുണ്ടായിരുന്നു. സങ്കീർണ്ണമായിരുന്ന ഈ പ്രശ്‌നങ്ങൾ, ഗണിതശാസ്‌ത്രമേഖലയിലെ പുതിയ പ്രവണതകളോ മുന്നേറ്റങ്ങളോ ഒന്നും അറിയാതെ രാമാനുജൻ ഒന്നൊന്നായി പരിഹരിച്ചു പോന്നു. അത്ര ഉത്‌കൃഷ്‌ടമൊന്നുമല്ലാതിരുന്ന കാറിന്റെ പുസ്‌തകം പ്രശസ്‌തമായതു തന്നെ രാമാനുജനിലൂടെയാണ്‌.[അവലംബം ആവശ്യമാണ്] കോളേജ്‌ പഠനം മുടങ്ങുമ്പോഴും ഈ പുസ്‌തകം അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. ആ പുസ്‌തകത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിനിടെ പുതിയ ഗണിതശ്രേണികൾ ഒന്നൊന്നായി രാമാനുജൻ കണ്ടെത്തി. 'പൈ'യുടെ മൂല്യം എട്ടു ദശാംശസ്ഥാനം വരെ കൃത്യമായി നിർണയിക്കാനുള്ള മാർഗ്ഗം ആവിഷ്‌ക്കരിച്ചു. (പൈയുടെ മൂല്യം വേഗത്തിൽ നിർണയിക്കാനുള്ള കമ്പ്യൂട്ടർ `ആൽഗരിത'ത്തിന്‌ അടിസ്ഥാനമായത്‌ ഈ കണ്ടുപിടുത്തമാണ്‌.[അവലംബം ആവശ്യമാണ്]
അക്കാലത്താണ്‌ ഇന്ത്യൻ മാത്തമാറ്റിക്കൽ സൊസൈറ്റി നിലവിൽ വരുന്നത്‌. തന്റെ പ്രബന്ധം സൊസൈറ്റിയുടെ ജേണൽ പ്രസിദ്ധീകരിച്ചത്‌, രാമാനുജന്‌ പ്രശസ്‌തി നേടിക്കൊടുത്തു.

[തിരുത്തുക] ലണ്ടനിലേക്ക്

1912 ജനുവരി 12-ന്‌ രാമാനുജന്‌ മദ്രാസ്‌ അക്കൗണ്ട്‌സ്‌ ജനറൽ ഓഫീസിൽ ഗുമസ്തനായി ജോലി കിട്ടി. ആ മാർച്ച്‌ ഒന്നു മുതൽ പോർട്ട്‌ ട്രസ്റ്റ്‌ ഓഫീസിലായി ജോലി. പോർട്ട്‌ ട്രസ്റ്റ്‌ ചെയർമാൻ സർ ഫ്രാൻസിസ്‌ സ്‌പ്രിങും ഇന്ത്യൻ കാലാവസ്ഥാ വകുപ്പു മേധാവി ഡോ. ഗിൽബർട്ട്‌ വാക്കറും ഉന്നതപഠനത്തിന്‌ രാമാനുജന്‌ സഹായവുമായെത്തി. അവരുടെ പ്രേരണയാൽ, പ്രശസ്‌ത ഗണിതശാസ്‌ത്രജ്ഞനായിരുന്ന കേംബ്രിഡ്‌ജിലെ ജി.എച്ച് ഹാർഡിക്ക് രാമാനുജനയച്ച കത്ത്‌, അദ്ദേഹത്തിന്റെ ജീവതത്തിൽ വഴിത്തിരിവായി. ലണ്ടനിലേക്ക്‌ രാമാനുജനെ ഹാർഡി ക്ഷണിച്ചു.
1914 ഏപ്രിൽ 14-ന്‌ രാമാനുജൻ ലണ്ടനിലെത്തി. ഹാർഡി തന്നെയായിരുന്നു ഗുരുവും വഴികാട്ടിയും സുഹൃത്തുമെല്ലാം. അടിസ്ഥാന വിദ്യാഭാസമില്ലാതിരുന്നിട്ടും പ്രവേശന ചട്ടങ്ങളിൽ ഇളവു നൽകി 1916 മാർച്ച്‌ 16-ന്‌ കേംബ്രിഡ്‌ജ്‌ സർവകലാശാല രാമാനുജന്‌ `ബാച്ചിലർ ഓഫ്‌ സയൻസ്‌ ബൈ റിസേർച്ച്‌ ബിരുദം' നൽകി (ഡോക്‌ടറേറ്റിന്‌ തുല്യമാണ്‌ ഈ ബിരുദം).
1918 ഫെബ്രുവരി 18-ന്‌ റോയൽ സൊസൈറ്റി ഫെലോഷിപ്പ്‌ ലഭിച്ചു. ആ ബഹുമതിക്ക്‌ അർഹനാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായിരുന്നു രാമാനുജൻ. ആ ഒക്‌ടോബറിൽ തന്നെ കേംബ്രിഡ്‌ജിലെ ട്രിനിറ്റി കോളേജ്‌ ഫെലോ അയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായി ഒരു ഇന്ത്യക്കാരൻ ആ സ്ഥാനത്ത്‌ എത്തുകയായിരുന്നു.

[തിരുത്തുക] രാമാനുജൻ - ഹാർഡി നമ്പർ

ആസ്പത്രിയിൽ ചികിൽസയിലായിരുന്ന രാമാനുജനെ കാണാനെത്തിയ പ്രൊ. ഹാർഡി തന്റെ കാറിന്റെ നമ്പരായ 1729ന് ഒരു പ്രത്യേകതയും ഇല്ലെന്നു പറഞ്ഞു. രണ്ടു ഘനങ്ങളുടെ(ക്യൂബ്) തുകയായി രണ്ടുതരത്തിൽ എഴുതാവുന്ന ഏറ്റവും ചെറിയ സംഖ്യയാണ് 1729 എന്നായിരുന്നു രാമാനുജന്റെ മറുപടി.
അതിങ്ങനെ
10^3+9^3 = 1729
12^3+ 1^3= 1729

[തിരുത്തുക] അന്ത്യം

പ്രതികൂലകാലാവസ്ഥ മൂലം ആരോഗ്യം മോശമായതിനാൽ 1919 ഫെബ്രുവരി 27-ന്‌ രാമാനുജൻ ഇന്ത്യയിലേക്കു മടങ്ങി. ക്ഷയരോഗമായിരുന്നു ബാധിച്ചിരുന്നത്‌ . 1920 ഏപ്രിൽ 26-ന്‌ അദ്ദേഹം അന്തരിച്ചു.
മരണത്തോട്‌ മല്ലിടുമ്പോഴും പുതിയ ഗണിതരഹസ്യങ്ങൾ രാമാനുജൻ തേടിക്കൊണ്ടിരുന്നു. മരണശയ്യയിൽ കിടന്നു വികസിപ്പിച്ച പ്രമേയങ്ങൾ അദ്ദേഹം ഹാർഡിക്ക്‌ അയച്ചുകൊടുത്തു. രാമാനജന്റെ നോട്ടുബുക്കിലെ സിദ്ധാന്തങ്ങൾ പലതും മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ടു. അതിലെ സൂചനകൾ വെച്ച്‌ പല ശാസ്‌ത്രജ്‌ഞരും പുതിയ തിയറങ്ങൾ വികസിപ്പിച്ചു.
രാമാനുജന്റെ നോട്ടുബുക്കിലെ 3254 കുറിപ്പുകൾ വികസിപ്പിച്ച ബ്രൂസ്‌ സി.ബെർട്‌, ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ അവ 12 വാല്യങ്ങളായാണ്‌ പ്രസിദ്ധീകരിച്ചത്‌. ചെന്നൈയിലെ റോയപുരത്ത്‌ ഇപ്പോൾ രാമാനുജൻ മ്യൂസിയം പ്രവർത്തിക്കുന്നു. 1993-ലാണ്‌ അത്‌ സ്ഥാപിക്കപ്പെട്ടത്‌. ഗണിത ശാസ്ത്രത്തിൽ ഗുണനങ്ങളേക്കുറിച്ചുള്ള മേഖലയിലാണ്‌ രാമനുജന്റെ സംഭാവനകളിലധികവും.[അവലംബം ആവശ്യമാണ്]

ലെയൻഹാർട് ഓയ്ലർ

ലെയൻഹാർട് ഓയ്ലർ


ലെയൻഹാർട് ഓയ്ലർ

Portrait by Johann Georg Brucker
ജനനം 1707 15 ഏപ്രിൽ
ബേസൽ, സ്വിറ്റ്സർലാന്റ്
മരണം 1783 സെപ്റ്റംബർ 18 (പ്രായം 76)
[OS: 7 September 1783]
സെന്റ് പീറ്റേഴ്സ്ബർഗ്, റഷ്യ
താമസം പ്രഷ്യ, റഷ്യ,
സ്വിറ്റ്സർലാന്റ്
ദേശീയത സ്വിസ്സ്
മേഖലകൾ ഗണിതശാസ്ത്രജ്ഞൻ, ഭൗതികശാസ്ത്രജ്ഞൻ
സ്ഥാപനങ്ങൾ Imperial Russian Academy of Sciences
Berlin Academy
ബിരുദം ബേസൽ സർവകലാശാല
ഡോക്ടറേറ്റിനുള്ള ഉപദേശകൻ ജോഹാൻ ബർണൂലി
പ്രശസ്തി See full list
മതം കാൽവിനിസ്റ്റ്[1][2]
ഒപ്പ്
കുറിപ്പുകൾ
ഗണിതശാസ്ത്രജ്ഞനായ ജൊഹാൻ ഓയ്ലർ പുത്രനാണ്‌
ഒരു സ്വിസ്സ് ഗണിതശാസ്ത്രജ്ഞനും, ഭൗതികശാസ്ത്രജ്ഞനുമായിരുന്നു ലെയൻഹാർട് ഓയ്ലർ (1707 ഏപ്രിൽ 151783 സെപ്റ്റംബർ 18). ഗണിതശാസ്ത്രത്തിന്റെയും ഭൗതികശാസ്ത്രത്തിന്റെയും വളരെയധികം ശാഖകളിൽ അദ്ദേഹത്തിന്റെ സംഭാവനകളൂണ്ട്. കലനം, പ്രകാശികം, ഗ്രാഫ് തിയറി, ബലതന്ത്രം, ദ്രവാവസ്ഥാഭൗതികം മുതലായ വ്യത്യസ്തങ്ങളായ വിഷയങ്ങളിൽ അദ്ദേഹം പ്രധാനപ്പെട്ട പഠനങ്ങൾ നടത്തിയിട്ടുണ്ട്.

ഐസക് ന്യൂട്ടൺ

ഐസക് ന്യൂട്ടൺ

ന്യൂട്ടൺ (വിവക്ഷകൾ)
സർ ഐസക് ന്യൂട്ടൺ

Godfrey Kneller's 1689 portrait of Isaac Newton aged 46
ജനനം 1643 4 ജനുവരി
[OS: 25 December 1642][1]
Woolsthorpe-by-Colsterworth
ലിങ്കൺഷെയർ, ഇംഗ്ലണ്ട്
മരണം 1727 മാർച്ച് 31 (പ്രായം 84)
[OS: 20 March 1726][1]
കെൻസിങ്ടൺ, ലണ്ടൻ, ഇംഗ്ലണ്ട്
താമസം England
ദേശീയത English
മേഖലകൾ ഭൗതികശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം,
തത്വചിന്ത, രസതന്ത്രം,
മതതത്വശാസ്ത്രം
സ്ഥാപനങ്ങൾ University of Cambridge
Royal Society
ബിരുദം Trinity College, Cambridge
Academic advisors Isaac Barrow
Benjamin Pulleyn[2][3]
Notable students Roger Cotes
William Whiston
John Wickins[4]
Humphrey Newton[4]
പ്രശസ്തി Newtonian mechanics
Universal gravitation
Calculus
Optics
സ്വാധീനിച്ചതു് Nicolas Fatio de Duillier
John Keill
മതം Monotheism
ഒപ്പ്
കുറിപ്പുകൾ
His mother was Hannah Ayscough. His half-niece was Catherine Barton.
പ്രഗല്ഭനായ ഇംഗ്ലിഷ് ഭൗതികശാസ്ത്രജ്ഞനും, ഗണിതജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, തത്വചിന്തകനും, ആൽകെമിസ്റ്റും ആയിരുന്നു സർ ഐസക് ന്യൂട്ടൻ (1642 ഡിസംബർ 25 - 1726 മാർച്ച് 20).ന്യൂട്ടൻ 1687-ൽ പുറത്തിറക്കിയ ഭൂഗുരുത്വാകർഷണം, ചലനനിയമങ്ങൾ എന്നിവയെ വിശദീകരിക്കുന്ന പ്രിൻസിപിയ എന്ന ഗ്രന്ഥം ബലതന്ത്രത്തിന്റെ അടിസ്ഥാനശിലയായി കണക്കാക്കുന്നു. തുടർന്നുള്ള മൂന്നു നൂറ്റാണ്ടുകളിൽ ഭൗതികപ്രപഞ്ചത്തിന്റെ ശാസ്ത്രീയവീക്ഷണം ഈ ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ഭൗമോപരിതലത്തിലുള്ള വസ്തുക്കളുടേയും ആകാശഗോളങ്ങളുടേയും ചലനം ഒരേ പ്രകൃതി നിയമങ്ങൾ അനുസരിച്ചാണെന്ന് അദ്ദേഹം തെളിയിച്ചു. പ്രകാശത്തിന്റെ കണികാസ്വഭാവം വ്യക്തമാക്കുന്ന കണികാസിദ്ധാന്തവും അദ്ദേഹത്തിന്റെ സം‌ഭാവനയാണ്‌. ഗണിതത്തിൽ കലനസമ്പ്രദായങ്ങളുടെ വളർച്ചയ്ക്ക് അദ്ദേഹം നിസ്തുലമായ സംഭാവനകൾ നൽകി. 2005-ൽ റോയൽ സൊസൈറ്റി നടത്തിയ അഭിപ്രായ സർവേയിൽ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ള ശാസ്ത്രപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടത് ഐസക് ന്യൂട്ടൺ ആണ്‌.ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ്എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ രണ്ടാം സഥാനം ന്യൂട്ടനാണ്.

ഉള്ളടക്കം

 [മറയ്ക്കുക

[തിരുത്തുക] ജീവചരിത്രം

ജനിക്കുന്നതിന് രണ്ടു മാസം മുൻപ് അച്ഛൻ മരിച്ചു പോയി. മൂന്നാം വയസ്സിൽ അമ്മ പുനർവിവാഹം കഴിച്ചു. വലിയമ്മയുടെ സംരക്ഷണത്തിൽ 12 വയസ്സിലാണ് സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചത്.

[തിരുത്തുക] വിദ്യാഭ്യാസം

ആദ്യമായി ലിങ്കൺ ഷെയറിലെ ഗ്രാമർസ്കൂളിൽ ചേർന്ന് പഠിച്ചു. ഗ്രാമർസ്കൂളിൽ യാന്ത്രികമോഡലുകൾ ഉണ്ടാക്കുന്നതിലാണ് ന്യൂട്ടൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. സൺ ഡയൽ, വാട്ടർക്ലോക്ക്, നാൽചക്ര വാഹനം തുടങ്ങി അനവധി യാന്ത്രികമോഡലുകൾ സ്കൂൾ പഠനകാലത്ത് ഉണ്ടാക്കി. പതിനഞ്ചാമത്തെ വയസ്സിൽ വീണ്ടും ന്യൂട്ടന് പഠനം നിർത്തിവയ്കേണ്ടിവന്നു. അമ്മയുടെ രണ്ടാം ഭർത്താവിന്റെ മരണത്തോടെ അവരുടെ കൃഷിയിടത്തിൽ പോയി ജോലി ചെയ്യാൻ നിർബ്ബന്ധിതനായി. കൊച്ചു ബാലനിലുള്ള അസാധാരണത്വം ദർശിച്ച അമ്മാവൻ 1660 ല് അതായത് 18 വയസ്സിൽ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ ചേർത്തു. അവിടെനിന്ന് പ്രകാശത്തെ കുറിച്ച് കെപ്ലർ എഴുതിയ പുസ്തകങ്ങൾ വായിക്കാനിടയായി. ഡെസ്കാർട്ട്സ്സിന്റെ ‘ജ്യോമട്രി’ ആണ് വാസ്തവത്തിൽ ന്യൂട്ടനെ മൗലികമായ ചിന്തയിലേക്ക് നയിച്ചത്.
1665-ല് ട്രിനിറ്റി കോളേജിൽനിന്ന് ബിരുദമെടുത്തു. ഇതേവർഷം തന്നെയാണ് പ്രസിദ്ധമായ ബൈനോമിയൽ തിയറം കണ്ടെത്തിയതും കാൽക്കുലസ് എന്ന ഗണിതശാഖയുടെ പ്രാരംഭം കുറിച്ചതും. 1665 ലെ കുപ്രസിദ്ധമായ പ്ലേഗ് മൂലം കോളേജുകളെല്ലാം നിർത്തിവച്ചപ്പോൾ വീണ്ടും ലിങ്കൻഷയറിൽ അമ്മയുടെ കൃഷിയിടത്തിലേക്ക് തിരിച്ച് പോകേണ്ടിവന്നു. അവിടെവച്ചാണ് ആപ്പിൾ താഴേക്ക് വീഴുന്നതിന്റെ ശാസ്ത്രത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്.

[തിരുത്തുക] പരീക്ഷണങ്ങൾ

ആപ്പിളിനെ താഴേക്ക് വീഴാൻ സഹായിക്കുന്ന ബലം തന്നെയാണോ ചന്ദ്രനെ അതിന്റെ സഞ്ചാരപഥത്തിൽ പിടിച്ച് നിർത്തുന്നത് എന്ന ആലോചനയായി. കാരണം, അന്ന് വരെ നിലനിന്നിരുന്ന അരിസ്റ്റോട്ടിലിന്റെ കനത്ത വാദങ്ങൾക്ക് എതിരായിരുന്നു അത്. പ്രപഞ്ചത്തിലെ വസ്തുക്കളെല്ലാം രണ്ട് തരം നിയമങ്ങൾ അനുസരിക്കുന്നതായി അരിസ്റ്റോട്ടിൽ പ്രവചിച്ചിരുന്നു. ഭൂമിയിലെ വസ്തുക്കൾ ഒരുതരം നിയമങ്ങളും ആകാശത്തിലെ ഗോളങ്ങൾ മറ്റൊരുതരം നിയമങ്ങളും അനുസരിക്കുന്നു എന്നായിരുന്നു അത്. ആകാശത്തും ഭൂമിയിലും ഒരേ നിയമം അനുസരിക്കപ്പെടുന്നു എന്നു ന്യൂട്ടൻ ചിന്തിച്ചപ്പോൾ അത് ഒരു പുതിയ ആശയവിപ്ലവത്തിന്റെ തുടക്കമായിരുന്നു. അങ്ങനെ 1666 ല് ന്യൂട്ടൻ ഗുരുത്വാകർഷണ നിയമം പ്രഖ്യാപിച്ചു. എന്നാൽ ചന്ദ്രന്റെ സഞ്ചാരപഥത്തെക്കുറിച്ച് പഠിച്ചപ്പോൾ അത് ന്യൂട്ടന്റെ കണക്കുകൂട്ടലിൽനിന്നും അല്പം വ്യത്യാസമായിരുന്നു. അതിനാൽ ന്യൂട്ടൻ ഭാഗികമായി വികസിപ്പിച്ചെടുത്ത തന്റെ ഗുരുത്വാകർഷണ നിയമം തൽക്കാലം മാറ്റിവച്ചു.
പ്രകാശത്തിന്റെ ഘടനയെക്കുറിച്ചായിരുന്നു പിന്നീട് ന്യൂട്ടന്റെ പഠനങ്ങൾ. നിറങ്ങളെക്കുറിച്ച് ബോയൽ എഴുതിയ പുസ്തകങ്ങളും കെപ്ലരുടെ എഴുത്തുകളും ന്യൂട്ടനെ വല്ലാതെ സ്വാധീനിച്ചു. ഒരു പ്രിസത്തിലൂടെ പ്രകാശകിരണം കടത്തിവിടുമ്പോൾ പ്രിസം നിറങ്ങൾ ഉല്പാദിപ്പിക്കുന്നതായി ബോയൽ പ്രസ്താവിച്ചത് ന്യൂട്ടന് സ്വീകാര്യമായില്ല. അദ്ദേഹം പരീക്ഷണങ്ങളീലൂടെ അത് തെറ്റാണെന്ന് തെളിയിച്ചു. മറ്റൊരു പ്രിസം തിരിച്ചുവച്ച് ആദ്യത്തെ പ്രിസത്തിൽനിന്നുത്ഭവിക്കുന്ന നിറങ്ങളെ വീണ്ടും കൂട്ടിയോജിപ്പിച്ച് ആദ്യത്തെ പ്രകാശംതന്നെ സൃഷ്ടിച്ചു. പ്രിസം കൊണ്ടുള്ള പരീക്ഷണങ്ങൾ ന്യൂട്ടന് വലിയ പ്രസിദ്ധി നേടിക്കൊടുത്തു.
ന്യൂട്ടൻ തന്റെ 29 മത്തെ വയസ്സിൽ കേംബ്രിഡ്ജിൽ ലൂക്കേഷ്യൻ പ്രൊഫസർ ഓഫ് മാത്തമാറ്റിക്സ് ആയി. ഇതിന്റെയൊക്കെ പരിസമാപ്തിയായി 1668ൽ പ്രതിഫലന ടെലസ്കോപ്പ് നിർമിച്ചു. ന്യൂട്ടന്റെ പ്രശസ്തി ഉയർന്നതോടെ 1672ൽ റോയൽ സൊസൈറ്റി അദ്ദേഹത്തെ പ്രഭാഷണത്തിന് ക്ഷണിച്ചു. 1672 മുതൽ 1676 വരെ റോയൽ സൊസൈറ്റിക്ക് അയച്ച് കൊടുത്ത പ്രഭാഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും എല്ലാം സംഗ്രഹമാണ് അദ്ദേഹം 1704ൽ പ്രസിദ്ധീകരിച്ച ‘ഓപ്റ്റിക്സ്’ എന്ന പുസ്തകം.

[തിരുത്തുക] പ്രിൻസിപ്പിയ

1680-ഓടെയാണ് പ്രിൻസിപ്പിയ എഴുതാനുള്ള സാഹചര്യം ന്യൂട്ടന് ഉണ്ടായത്. 1687ൽ പ്രസിദ്ധീകരിക്കപ്പെട്ട “ഫിലോസോഫിയ നാച്ചുറാലി പ്രിൻസിപ്പിയ മാത്തമാറ്റിക്ക” എന്നു മുഴുവൻ പേരും “പ്രിൻസിപ്പിയ” എന്ന ചുരുക്ക് പേരും ഉള്ള ന്യൂട്ടന്റെ ഗ്രന്ഥം “പ്രകൃതിയുടെ തത്ത്വശാസ്ത്രത്തിന്റെ ഗണിതശാസ്ത്രനിയമങ്ങൾ“ എന്നു ഭാഷാന്തരണം ചെയ്യാം. ഭൗതിക വിജ്ഞാനം ഉള്ളിടത്തോളംകാലം പഠിക്കാതിരിക്കാൻ കഴിയാത്തതാണ് പ്രിൻസിപ്പിയയുടെ ഉള്ളടക്കം.

[തിരുത്തുക] ന്യൂട്ടന്റെ അവസാനകാലം

1689ൽ ബ്രിട്ടിഷ് പാർലമെൻറിൽ തെരഞ്ഞെടുക്കപ്പെട്ട് പിന്നീട് തിരിച്ച് വന്നതോടെ അദ്ദേഹം രോഗശയ്യയിലായി. അവസാന കാലത്ത് ഈയത്തിൽനിന്നും രസത്തിൽ നിന്നും സ്വർണ്ണമുണ്ടാക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുകയും വർഷങ്ങളോളം അതിന് ചെലവഴിക്കുകയുമുണ്ടായി. 1725 മുതൽ തികച്ചും രോഗഗ്രസ്തനായ ന്യൂട്ടൻ തന്റെ 85-ആം വയസ്സിൽ; 1727 മാർച്ച് 20ന്‌ ഇഹലോകവാസം വെടിഞ്ഞു.

[തിരുത്തുക] അവലംബം

പി.സി.കെ.നമ്പൂതിരിപ്പാടിന്റെ “ന്യൂട്ടനും പ്രിൻസിപ്പിയയും” എന്ന ഗ്രന്ഥത്തിൽ നിന്നും

കാൾ ഫ്രെഡറിക് ഗോസ്സ്


ജോഹൻ കാൾ ഫ്രെഡറിക് ഗോസ്സ്

Carl Friedrich Gauss, painted by Christian Albrecht Jensen
ജനനം 1777 30 ഏപ്രിൽ
ബ്രൺസ്‌വിക്, Electorate of Brunswick-Lüneburg, Holy Roman Empire
മരണം 1855 ഫെബ്രുവരി 23 (പ്രായം 77)
Göttingen, Kingdom of Hanover
താമസം Flag of Hanover 1837-1866.svg Hanover
ദേശീയത ജർമ്മൻ
മേഖലകൾ Mathematician and physicist
സ്ഥാപനങ്ങൾ University of Göttingen
ബിരുദം University of Helmstedt
ഡോക്ടറേറ്റിനുള്ള ഉപദേശകൻ Johann Friedrich Pfaff
ഗവേഷണവിദ്യാർത്ഥികൾ Friedrich Bessel
Christoph Gudermann
Christian Ludwig Gerling
Richard Dedekind
Johann Encke
Johann Listing
Bernhard Riemann
Christian Heinrich Friedrich Peters
പ്രശസ്തി Number theory
The Gaussian
Magnetism
പ്രധാന പുരസ്കാരങ്ങൾ Copley Medal (1838)
ഒരു ജർമൻ ഗണിതശാസ്ത്രജ്ഞനാണ് കാൾ ഫ്രെഡറിക് ഗോസ്സ്. "ഗണിതശാസ്ത്രത്തിലെ രാജകുമാരൻ" എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

ഉള്ളടക്കം

 [മറയ്ക്കുക

[തിരുത്തുക] ജനനം

1777 ഏപ്രിൽ 30 ജർ‌മ്മനിയിലെ ബ്രൺ‌സ്‌വിക്കിൽ.

[തിരുത്തുക] ബാല്യകാലം

അസന്തുഷ്ടമായ കുടുംബാന്തരീക്ഷത്തിലായിരുന്നു ബാല്യകാലം.എങ്കിൽ‌പോലും അസാധാരണമായ കഴിവ് ഇദ്ദേഹം പ്രകടിപ്പിച്ചിരുന്നു.ഏഴാമത്തെ വയസ്സിൽതന്നെ തന്റെ വൈദഗ്ദ്ധ്യം തെളിയിച്ചു.അദ്ധ്യാപകരെ അത്ഭുതപ്പെടുത്തി 1 മുതൽ 100 വരെയുള്ള സംഖ്യകളുടെ തുക ഇദ്ദേഹം നിഷ്പ്രയാസം കണ്ടെത്തി.അതിപ്രകാരമായിരുന്നു. 1+100=101,2+99=101 തുടങ്ങി സംഖ്യകളെ 50 ജോടികളാക്കി.ശേഷം 50 × 101 = 5050 എന്ന വഴി സ്വീകരിച്ചു.ഈ സംഭവമാണ് അദ്ധ്യാപകരായ ജെ.ജി.ബട്ണറേയും മാർറ്റിൻ ബാർ‌റ്റെൽ‌സിനേയും അമ്പരപ്പെടുത്തിയത്.പിതാവാകട്ടെ,തന്റെ പുത്രനെ കുലത്തൊഴിൽ അഭ്യസിപ്പിയ്ക്കാനായിരുന്നു ഇഷ്ടപ്പെട്ടത്.ആയതിനാൽതന്നെ പുത്രന്റെ കഴിവുകളും സിദ്ധികളും പിതാവിനാൽ പരിപോഷിപ്പിയ്ക്കപ്പെട്ടില്ല.എന്നാൽ മാതാവ് ഇദ്ദേഹത്തിന്റെ ആഗ്രഹത്തിനനുസരിച്ച് പ്രവർ‌ത്തിയ്കുകയും ബ്രൗൺ‌ഷ്‌വീഗിലെ പ്രഭുവിനാൽ വിശിഷ്ടാംഗത്വം നേടുകയും ഉണ്ടായി.സ്വന്തന്ത്രമായി ഇദ്ദേഹം നടത്തിയ പഠനങ്ങൾ പ്രധാനപ്പെട്ടവയാണ്.വശങ്ങളുടെ എണ്ണം ഫെർ‌മാറ്റ് അഭാജ്യം ആയ ഏതൊരു ബഹുഭുജവും കോം‌പസ്സുപയോഗിച്ച് നിർ‌മ്മിയ്ക്കാൻ സാധിയ്ക്കുമെന്ന് തെളിയിച്ചു.17വശങ്ങളുള്ള ബഹുഭുജത്തെ തന്റെ ശവകുടീരത്തിൽ വരയ്ക്കണമെന്ന് ഇദ്ദേഹം അഭ്യർ‌ത്ഥിച്ചിരുന്നത്രേ.

[തിരുത്തുക] ഗണിതശാസ്ത്രവും ഗോസ്സും

അഭാജ്യസം‌ഖ്യാസിദ്ധാന്തം വളരേ വിലയേറിയ ഒരു സംഭാവനയാണ്.ഈ സിദ്ധാന്തം പൂ‌ർ‌ണ്ണസം‌ഖ്യകൾക്കിടയിൽ അഭാജ്യസം‌ഖ്യകൾ എപ്രകാരമാണ് വിതരണം ചെയ്യപ്പെട്ടിരിയ്ക്കുന്നത് എന്ന് തെളിയിച്ചു.ബീജഗണിതത്തിലെ അടിസ്ഥാനസിദ്ധാന്തം തെളിയിച്ചു.

[തിരുത്തുക] അവലംബം